Ponnani, India
kk junction
N/A
ഏകദേശം അമ്പതോളം വർഷം പഴക്കമുണ്ട് പൊന്നാനിയിലെ ഈ പുരാതനമായ flour മില്ലിന്. തിരൂർ സ്വദേശിയായ, ചിത്രരചനയിലും പെയിൻറിംഗിലും വളരെ വൈദഗ്ധ്യം ഉണ്ടായിരുന്ന പൈന്റർ കാദർക്ക എന്ന പേരിൽ അറിയപ്പെടുന്ന ഹൈദ്രോസ് എന്നയാൾ 1960 1970-കളിൽ സ്ഥാപിച്ചതായിരുന്നു ഈ മില്ല്. പൊന്നാനിയിൽനിന്ന് തന്നെ കല്യാണം കഴിച്ച് പിന്നീട് ഇവിടെ തന്നെ അദ്ദേഹം സ്ഥിരതാമസമാക്കുകയായിരുന്നു. ചെറിയ ചെറിയ സഹായങ്ങൾക്കായി പിന്നീട് പ്രിയതമയേയും കൂടെ കൂട്ടുകയായിരുന്നു. സൈക്കിൾ re പെയിൻറിങും പോർട്രേറ്റ് വർക്കുകളും മില്ലിന്റെ മുൻവശത്തെ കോലായിൽ ഇരുന്ന് അദ്ദേഹം ചെയ്യുമായിരുന്നു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഈ മില്ല് തങ്ങളുടെ ഉത്തരവാദിത്ത ബോധവും സേവന തൽപരതയുമുള്ള പെരുമാറ്റത്തിൽ ജനമനസ്സുകളിൽ സ്ഥാനം നേടി. ഇന്നും അദ്ദേഹത്തിൻറെ പേരിന് ഒരു കോട്ടവും വരുത്താതെയും സേവനാത്മകമായ നിലപാടിൽ മാറ്റം വരുത്താതെയും തൻറെ മൂത്തമകൻ ബാവ എന്ന പേരിലറിയപ്പെടുന്ന അബ്ദുള്ളക്കുട്ടി നല്ലരീതിയിൽ തന്നെ നടത്തി കൊണ്ടുപോകുന്നു.
like
Deli
The best companies in the category 'Deli'